01:13am 03 July 2026
NEWS
സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങ്
01/07/2026  08:53 PM IST
nila
സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങ്

ചെങ്ങന്നൂർ:  സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ ബിരുദദാന ചടങ്ങ് ജൂലൈ 11 ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും. ചടങ്ങിൽ മുഖ്യാതിഥിയായി ജനറൽ ഇൻഷ്വറൻസ് കോർപറേഷൻ . മുൻ ചെയർമാൻ ആലീസ് ജി വൈദ്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.

രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ
220 ഓളം  വിദ്യാർത്ഥികൾ മുഖ്യാതിഥിയിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങും. കോളേജിന്റെ ചെയർമാനും സെക്രട്ടറിയുമായ എൻജിനീയർ ജോസ് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രിൻസിപൽ ഡോ. സി. സതീഷ് കുമാർ സ്വാഗതം ആശംസിക്കും. തൊഴിൽരംഗത്തും ജീവിതത്തിലും ആത്മാർഥതയും അർപ്പണബോധവും ധാർമിക മൂല്യങ്ങളും കൈവിടാതെ മുന്നേറാനുള്ള പരിശീലനം വിദ്യാരീതികൾക്കു ഇവിടെ നിന്നും സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന്
പ്രിൻസിപ്പൽ ഡോ.സി  സതീശ് കുമാർ ,അദ്ധ്യാപകരായ ഡോ. ടിന്റു മേരി ജോൺ , പ്രൊഫ. ഷിനു തോമസ്, ഡോ. വിപിൻ ഗോപൻ എന്നിവർ വാർത്താ സമ്മേളനത്തിലറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img